< Back
Kerala
കോഴിക്കോട് മെഡിക്കൽ കോളജിലെ താളം തെറ്റിയ മാലിന്യസംസ്കരണം;  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ താളം തെറ്റിയ മാലിന്യസംസ്കരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Web Desk
|
25 Sept 2024 8:18 PM IST

മെഡിക്കൽ കോളജ് സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യസംസ്‌കരണം താളം തെറ്റിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മീഡിയവൺ വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇത് മെഡിക്കൽ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഇൻസിനറേറ്റർ തകരാറിലായതാണ് മാലിന്യ നിർമാർജനം അവതാളത്തിലാകാൻ കാരണമെന്നാണ് മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിശദീകരണം.

Similar Posts