< Back
Kerala

Kerala
പ്രായമായ സ്ത്രീകളെ അക്രമിച്ച് മാല പൊട്ടിക്കുന്ന കേസിലെ പ്രതി പിടിയിൽ
|25 Jan 2022 6:22 PM IST
എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സുജിത്താണ് പിടിയിലായത്
പ്രായമായ സ്ത്രീകളെ അക്രമിച്ച് മാല പൊട്ടിക്കുന്ന കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് പിടികൂടി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സുജിത്താണ് പിടിയിലായത്.
ചാലക്കുടി മുരിങ്ങൂർ ധ്യന കേന്ദ്രത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പിടിച്ചുപറി , വാഹനമോഷണം , പോക്സോ , കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.