< Back
Kerala
വീട്ടിൽ വെള്ളം ചോദിച്ചെത്തി പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Kerala

വീട്ടിൽ വെള്ളം ചോദിച്ചെത്തി പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Web Desk
|
14 April 2022 4:58 PM IST

മാർച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വർക്കല മേൽവെട്ടൂർ സ്വദേശി റാഫിയാണ് പൊലീസ് പിടിയിലായത്. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. മാർച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വീട്ടിൽ രക്ഷിതാക്കൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ പ്രതി വീട്ടിൽ വെള്ളം ചോദിച്ചെത്തുകയും പിന്നീട് പെൺകുട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കുളിമുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ബന്ധു വീട്ടിൽ എത്തിയ സമയത്ത് പ്രതി കുളിമുറിയിൽ നിന്നും ഇറങ്ങി ഓടി. ശേഷമാണ് കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


Similar Posts