< Back
Kerala

Kerala
പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചു
|5 Aug 2021 11:16 AM IST
കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള ആണ് മരിച്ചത്
പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള ആണ് മരിച്ചത്.60 വയസായിരുന്നു.
കൊലപാതക കേസിൽ ശിക്ഷാകാലാവധിക്കിടെയാണ് തുളസീധരന്‍ പരോളിൽ ഇറങ്ങിയത്. ബന്ധുവീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പരോളിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോൾ വീട്ടുകാർ സ്വീകരിക്കാൻ തയ്യാറാകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.