< Back
Kerala
കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് പിടിയില്‍
Kerala

കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് പിടിയില്‍

Web Desk
|
21 Jan 2022 6:53 AM IST

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആന്ധ്രയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്

കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് എന്ന പി.യു ജോസും സംഘവും പൊലീസ് പിടിയിൽ. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ജോസ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആന്ധ്രയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

മാസങ്ങളായി ഒളിവിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി സീസിംഗ് ജോസഫ് എന്ന പി.യു ജോസഫിനെ ആന്ധ്രയിലെ കക്കിനടയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ജൂലൈയിൽ സുൽത്താൻ ബത്തേരി വട്ടത്തിമൂല കോളനിയിലെ വീട്ടിൽ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി കേസിലെ പ്രധാന പ്രതിയാണ്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച തമിഴ്‌നാട് സ്വദേശി കാർത്തിക് മോഹൻ, മലപ്പുറം സ്വദേശി സദക്കത്തുള്ള എന്ന ഷൗക്കത്ത് എന്നിവരും പൊലിസ് പിടിയിലായി.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പൊലീസും ജില്ലാ നാർക്കോട്ടിക് സ്‌ക്വാഡും സംയുകത്മായി പരിശോധന നടത്തുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള വാഹനവും പൊലീസ് പിടികൂടി. പി.യു ജോസഫ് പിടിച്ചുപറിയും കൊലപാതകവും അടക്കം 19 കേസുകളിൽ പ്രതിയാണ്. ജോസഫ് വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Related Tags :
Similar Posts