< Back
Kerala

Kerala
1991ൽ നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
|23 April 2022 5:27 PM IST
രണ്ടാം പ്രതി ബീന എന്ന ഹസീനയെയാണ് കോടതി ശിക്ഷിച്ചത്
കോഴിക്കോട്: 1991ൽ നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. രണ്ടാം പ്രതി ബീന എന്ന ഹസീനയെയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മിനി എന്ന ശാരി കൊല്ലപ്പെട്ട കേസിലാണ് 31 കൊല്ലത്തിന് ശേഷം വിധി വന്നിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഗണേശൻ ഒളിവിലാണുള്ളത്. കേസിൽ പ്രോസിക്യൂഷൻ പലവട്ടം വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
Defendant sentenced to life imprisonment and fined for killing a four-and-a-half-year-old girl in 1991