< Back
Kerala
ഡിഗ്രി പ്രവേശനം വൈകരുത്; ഒമ്പതിന നിര്‍ദേശങ്ങളുമായി പ്രിന്‍സിപ്പല്‍ കൗണ്‍സില്‍
Kerala

ഡിഗ്രി പ്രവേശനം വൈകരുത്; ഒമ്പതിന നിര്‍ദേശങ്ങളുമായി പ്രിന്‍സിപ്പല്‍ കൗണ്‍സില്‍

Web Desk
|
28 July 2021 7:50 AM IST

ഒന്നാം വർഷ ബിരുദ ക്ലാസുകള്‍ സെപ്റ്റംബർ 13 മുതല്‍ ആരംഭിക്കുന്ന രീതിയില്‍ പ്രവേശന നടപടികൾ 30 പ്രവർത്തി ദിനത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന നിര്‍ദേശമാണ് പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്

സംസ്ഥാനത്തെ ബിരുദ കോഴ്സിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് കേരള അൺ എയ്ഡഡ് കോളജ് പ്രിൻസിപ്പൽ കൗൺസിൽ. എല്ലാ യൂണിവേഴ്സിറ്റികളിലും ഏകീകൃത കലണ്ടർ ഉൾപ്പടെ ഒമ്പത് നിർദ്ദേശങ്ങളാണ് കൌണ്‍സില്‍ മുന്നോട്ടു വെച്ചത്.

ഒന്നാം വർഷ ബിരുദ ക്ലാസുകള്‍ സെപ്റ്റംബർ 13 മുതല്‍ ആരംഭിക്കുന്ന രീതിയില്‍ പ്രവേശന നടപടികൾ 30 പ്രവർത്തി ദിനത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന നിര്‍ദേശമാണ് പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്. കോളജുകള്‍ മൂന്ന് അലോട്ട്മെന്‍റുകൾ മാത്രമേ നൽകാന്‍ പാടുള്ളുവെന്നും യൂണിവേഴ്സിറ്റികൾക്ക് ഏകീകൃത കലണ്ടർ വേണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു

ഡിഗ്രി പ്രവേശനം വൈകാതിരിക്കാന്‍ സേ ഫലം വേഗത്തിലാക്കുന്ന കാര്യം സർക്കാർ ഉറപ്പു വരുത്തണം. മാര്‍ക്ക് ലിസ്റ്റും ടി.സി യും സമയ ബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഗവർണർക്കും ഉന്നത വിദ്യാഭ്യസ മന്ത്രിയ്ക്കും യൂണിവേഴ്സിറ്റി വി.സി മാർക്കും പ്രിന്സിപ്പല്‍ കൗണ്‍സില്‍ അയച്ചിട്ടുണ്ട്.

Similar Posts