< Back
Kerala
dehydration; One person died in Attapadi,atmospheric temperature, palakkad,climatechange, latest malayalam news
Kerala

നിര്‍ജ്ജലീകരണം; അട്ടപ്പാടിയിൽ ഒരാൾ മരിച്ചു

Web Desk
|
23 April 2024 11:21 PM IST

പാലക്കാട് ജില്ലയില്‍ 44 ഡിഗ്രിയാണ് താപനില

പാലക്കാട്: അട്ടപ്പാടിയിൽ നിര്‍ജ്ജലീകരണത്തെ തുടർന്ന് ഒരാൾ മരിച്ചു. ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ ആണ് മരിച്ചത്. ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിലാണ് നിർജലീകരണമാണ് മരണകാരണമെന്ന് വ്യക്തമായത്.

ഞായറാഴ്ച്ച പാലക്കാട് കുന്നത്തൂരിൽ സൂര്യാതപമേറ്റ് ഒരാളും മരിച്ചിരുന്നു. പനയങ്കടം വീട്ടിൽ ഹരിദാസനാണ് മരിച്ചത് . പകല്‍ സമയത്ത് ജോലിക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടെ മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ 44 ഡിഗ്രിയാണ് താപനില

Similar Posts