< Back
Kerala
pt usha
Kerala

ദേശീയ ഗെയിംസില്‍ നിന്ന് കളരിപ്പയറ്റ് പുറത്ത്; പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

Web Desk
|
30 Jan 2025 2:43 PM IST

ഹരിയാന സ്വദേശിയാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്

ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ദേശീയ ഗെയിംസിന്‍റെ മത്സരവിഭാഗത്തിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയതിനെതിരായ ഹരജിയിലാണ് നോട്ടീസ്. ഹരിയാന സ്വദേശിയാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്.

കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. എന്നാൽ ഇത്തവണ പ്രദർശന ഇനമായാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന് കഴിഞ്ഞ തവണ കളരിയിൽ 19 മെഡൽ ലഭിച്ചിരുന്നു.



Related Tags :
Similar Posts