< Back
Kerala

Kerala
ആവശ്യങ്ങൾ അംഗീകരിച്ചു; കോഴിക്കോട് എൻഐടിയിലെ തൊഴിലാളി സമരം വിജയം
|28 Jun 2024 4:06 PM IST
നിലവിലെ തൊഴിലാളികൾക്ക് ജോലിയിൽ തുടരാം
കോഴിക്കോട്: എൻഐടിയിൽ ഡ്രൈവർ, സാനിറ്റേഷൻ, സെക്യൂരിറ്റി തൊഴിലാളികൾ അഞ്ച് ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ആവശ്യങ്ങൾ എൻഐടി അംഗീകരിച്ചതിന്ന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. നിലവിലെ തൊഴിലാളികൾക്ക് ജോലിയിൽ തുടരാമെന്ന് എൻഐടി അറിയിച്ചു.
നിലവിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത പുനർനിർണയിക്കുക തുടങ്ങിയ പരിഷ്കരണങ്ങൾ എൻഐടി അധികൃതർ നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും എൻഐടി അംഗീകരിച്ചു.