< Back
Kerala
ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ നിര്യാതനായി
Kerala

ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ നിര്യാതനായി

Web Desk
|
22 Jan 2026 12:32 PM IST

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് പവിത്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു

കണ്ണൂർ: ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ (53) നിര്യാതനായി. അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം. മാവുങ്കൽ സ്വദേശിയായ പവിത്രൻ പടന്നക്കാട് തീർഥങ്കരയിലാണ് താമസം. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ ആയിരിക്കെ വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി സസ്‌പെൻഷനിലായിരുന്നു.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ചതിനാണ് പവിത്രനെ സസ്‌പെൻഡ് ചെയ്തത്. രഞ്ജിതക്ക് അനുശോചനമറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പവിത്രൻ അസഭ്യ പരാമർശനം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്.

Similar Posts