< Back
Kerala
deputy tahsildar was found dead at his residence
Kerala

ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

Web Desk
|
24 July 2023 11:01 AM IST

കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽ സലാം (46) ആണ് മരിച്ചത്.

തൊടുപുഴ: ഇടുക്കി കലക്ട്രേറ്റ് എൽ.ആർ വിഭാഗം ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽ സലാം (46) ആണ് മരിച്ചത്. ചെറുതോണി പാറേമാവിലുള്ള വാടക വീടിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ വീട്ടുടമയെ വിവരമറിയിച്ചത്. തുടർന്ന് ഇദ്ദേഹം വീട്ടിലെത്തി നോക്കുമ്പോഴാണ് കസേരയിൽ മരിച്ചനിലയിൽ സലാമിനെ കാണുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Similar Posts