< Back
Kerala
വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ തരൂരിനൊപ്പം; ബിനോയ് വിശ്വം
Kerala

'വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ തരൂരിനൊപ്പം'; ബിനോയ് വിശ്വം

Web Desk
|
16 Feb 2025 12:58 PM IST

ശശി തരൂരിന്റെ ലേഖനത്തിൽ രൂക്ഷവിമർശനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്

തിരുവനന്തപുരം: ശശിതരൂരിന്റെ ലേഖനത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ ശശി തരൂരിനൊപ്പമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

വലതുപക്ഷം കെട്ടിപ്പൊക്കിയ നുണകോട്ടയാൻ തരൂർ തകർത്തത്. വൈകിയാണെങ്കിലും തരുരിനെ പോലുള്ളവർക്ക് സത്യം അംഗീകരിക്കേണ്ടി വന്നു. ഇടതുപക്ഷം വന്നാൽ വളർച്ച മുരടിക്കുമെന്ന വാദത്തെ ശശി തരൂർ തള്ളിക്കളഞ്ഞു. കേരളത്തിലെ കോൺഗ്രസ് പ്രമാണിമാർ തള്ളിപ്പറഞ്ഞിട്ടും ശശി തരൂർ പിൻമാറിയില്ല. പറഞ്ഞ കാര്യം പറഞ്ഞതാണെന്നും ശരിയാണെന്നതിലും അദ്ദേഹം ഉറച്ചു നിന്നു. ഒരുപാട് വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ തരൂരിന് ഒപ്പമാണെന്നും ബിനോയ് വിശ്വം പങ്കുവെച്ചു.

അതേസമയം, ശശി തരൂരിന്റെ ലേഖനത്തിൽ രൂക്ഷവിമർശനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

Similar Posts