< Back
Kerala

Kerala
കാർഷിക സർവകലാശാല സെനറ്റ് യോഗം ചേർന്നിട്ടും പ്രതിനിധികളെ തെരഞ്ഞെടുക്കാനായില്ല
|9 Feb 2024 9:18 PM IST
സെനറ്റ് യോഗത്തിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ പൂർണമായും വിട്ടുനിന്നു
തിരുവനന്തപുരം: കാർഷിക സർവകലാശാല സെനറ്റ് യോഗം ചേർന്നെങ്കിലും വി.സി നിയമത്തിനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തില്ല. യോഗത്തിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ പൂർണമായും വിട്ടുനിന്നു.
ചില അംഗങ്ങൾ അസൗകര്യം അറിയിച്ചതായി വി.സി പറഞ്ഞു. ഫെബ്രുവരി 13 ന് വീണ്ടും സ്പെഷ്യൽ കൗൺസിൽ യോഗം ചേരും. വി.സി യുടെ നീക്കം നിയമവിരുദ്ധമെന്ന് പ്രതിപക്ഷം പറഞ്ഞു.