< Back
Kerala
എല്ലാ ഞായറാഴ്ചയും വിളിക്കാറുണ്ട്, കഴിഞ്ഞ ഓണത്തിന് വന്ന് എത്ര സന്തോഷത്തോടെയാണ് പോയത്; ദേവനന്ദിന്‍റെ ഓര്‍മയില്‍ വിതുമ്പി മുത്തശ്ശന്‍
Kerala

''എല്ലാ ഞായറാഴ്ചയും വിളിക്കാറുണ്ട്, കഴിഞ്ഞ ഓണത്തിന് വന്ന് എത്ര സന്തോഷത്തോടെയാണ് പോയത്'; ദേവനന്ദിന്‍റെ ഓര്‍മയില്‍ വിതുമ്പി മുത്തശ്ശന്‍

Web Desk
|
3 Dec 2024 12:52 PM IST

കഴിഞ്ഞ ഞായറാഴ്ച അവന്‍ വിളിച്ചിരുന്നു

ആലപ്പുഴ: ആലപ്പുഴ അപകടത്തിൽ മരിച്ച ദേവനന്ദ് കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് വീട്ടിൽ എത്തി സന്തോഷം പങ്കിട്ട കൊച്ചുമകന്‍റെ വേർപാടിൽ വിതുമ്പുകയാണ് മുത്തശ്ശന്‍ നാരായണപിള്ള .

'' കഴിഞ്ഞ ഞായറാഴ്ച അവന്‍ വിളിച്ചിരുന്നു. എല്ലാ ഞായറാഴ്ചയും വിളിക്കാറുണ്ട്, എല്ലാക്കാര്യങ്ങളും അന്വേഷിക്കും. ഓണത്തിനാണ് അവസാനമായി ഇവിടെ വന്നത്. മൂത്ത മോനും ഉണ്ടായിരുന്നു. ഓണമൊക്കെ കൂടി സന്തോഷത്തോടെയാണ് പോയത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലക്ക് അടുത്താണ് അവര്‍ താമസിക്കുന്നത്. ദേവനന്ദിന്‍റെ അച്ഛന്‍ അധ്യാപകനാണ്, അമ്മ സെയില്‍സ് ടാക്സ് ഓഫീസറാണ്. സഹോദരന്‍ എംബിബിഎസ് മൂന്നാം വര്‍ഷത്തിന് പഠിക്കുന്നു'' നാരായണ പിള്ള പറയുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ദേവനന്ദെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി 9.45 ഓടെ ആലപ്പുഴ കളര്‍കോടുണ്ടായ അപകടത്തിലാണ് ദേവനന്ദും കൂട്ടുകാരും മരിക്കുന്നത്. രാത്രി സിനിമക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കനത്ത മഴയിൽ കാറിന്‍റെ യന്ത്രണം നഷ്ടപ്പെട്ടാണ് അപകടം .



Related Tags :
Similar Posts