< Back
Kerala
ദേവേന്ദു കൊലക്കേസ്: കൊലപാതകത്തിൽ ശ്രീതുവിന്‍റെ പങ്ക് കണ്ടെത്തണം; ഭര്‍ത്താവിന്‍റെ മൊഴി
Kerala

ദേവേന്ദു കൊലക്കേസ്: 'കൊലപാതകത്തിൽ ശ്രീതുവിന്‍റെ പങ്ക് കണ്ടെത്തണം'; ഭര്‍ത്താവിന്‍റെ മൊഴി

Web Desk
|
31 Jan 2025 12:13 PM IST

കരിക്കകം സ്വദേശിയായ പൂജാരിയെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതക കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ മൊഴി നൽകി ഭർത്താവും ഭർതൃപിതാവും. കുട്ടിയുടെ മരണത്തിൽ ശ്രീതുവിന്റെ പങ്ക് കണ്ടെത്തണമെന്നാണ് മൊഴി.

സംഭവത്തിൽ കരിക്കകം സ്വദേശിയായ പൂജാരിയെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകത്തിന് പൂജാരിയുമായി ബന്ധമുണ്ടെന്ന പ്രതിയുടെ മൊഴിയിൽ വ്യക്തത വരുത്താനാണ് പൂജാരിയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി കുഞ്ഞിന്റെ അമ്മ ശ്രീതു മൊഴി നൽകിയിരുന്നു.

കൊലപാതകത്തിൽ അമ്മയെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറൽ എസ്പി കെ.എസ് സുദർശൻ അറിയിച്ചു. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഫോൺ രേഖകളും സാഹചര്യതെളിവുകളും പരിശോധിക്കും. നഷ്ടമായ ചാറ്റുകൾ തിരിച്ചെടുത്ത് വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.

Similar Posts