< Back
Kerala
കാളിയമ്മൻ ക്ഷേത്രത്തിന് സ്ഥലം അനുവദിക്കണം; റെയിൽവേക്കെതിരെ ഭക്തരുടെ പ്രതിഷേധം
Kerala

കാളിയമ്മൻ ക്ഷേത്രത്തിന് സ്ഥലം അനുവദിക്കണം; റെയിൽവേക്കെതിരെ ഭക്തരുടെ പ്രതിഷേധം

Web Desk
|
29 Sept 2021 6:40 AM IST

കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കാളിയമ്മൻ ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം.

ക്ഷേത്രം മാറ്റി സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കാത്ത റെയില്‍വേ നടപടിക്കെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കാളിയമ്മന്‍ ക്ഷേത്രം മാറ്റി സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം. റെയില്‍വേ പുറമ്പോക്കില്‍ സ്ഥാപിച്ച ക്ഷേത്രം പാത ഇരട്ടിപ്പിക്കലിന് വേണ്ടിയാണ് പൊളിച്ച് മാറ്റാന്‍ റെയില്‍വേ നോട്ടീസ് നല്കിയത്.

അഞ്ച് പതിറ്റാണ്ടായി കാളിയമ്മന്‍ കോവില്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും ശുചീകരണ ജോലിക്ക് നഗരസഭ കൊണ്ടുവന്നവരാണ് കോവില്‍ ഇവിടെ സ്ഥാപിച്ചത്. എന്നാല്‍ പാത ഇരട്ടിപ്പിക്കല്‍ വന്നതോടെ പുറമ്പോക്കിലെ കയ്യേറ്റങ്ങള്‍ റെയില്‍വേ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. പുറമ്പോക്കില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കോവില്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലം റെയില്‍വേ നല്കിയില്ല. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.

സ്ഥലം അനുവദിക്കാമെന്ന് റെയില്‍വേ ആദ്യം അറിയിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് റെയില്‍വേ ഇതില്‍ നിന്നും പിന്‍മാറിയെന്നാണ് കോവില്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്. സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ സമരം അടക്കം നടത്താന്‍ ഇവര്‍ ആലോചിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് ജില്ലാ ഭരണകൂടവും ഇടപെട്ടിട്ടുണ്ട്.

Related Tags :
Similar Posts