< Back
Kerala

Kerala
ധർമ്മസ്ഥല തിരോധാനക്കേസ്; ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസ്
|5 Sept 2025 7:08 AM IST
എല്ലാ തെളിവുകളും രേഖകളും സഹിതം പ്രത്യേക അന്വേഷണ സംഘത്തലവന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്
കോഴിക്കോട്: ധർമ്മസ്ഥലയിൽ യുവതികളുടെ തിരോധാന കേസിൽ ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസയച്ചു. ഇലക്ട്രോണിക് തെളിവുകളടക്കം, എല്ലാ തെളിവുകളും രേഖകളും സഹിതം പ്രത്യേക അന്വേഷണ സംഘത്തലവന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട കേരളത്തിലെ ആക്ഷൻ കമ്മറ്റിയുടെ ചെയർമാനാണ് മനാഫ്. ഇന്ന് രാവിലെ 10 മണിയോടെ എസ്‌ഐടി ഓഫീസിലെത്തി ജിതേന്ദ്ര കുമാർ ഐപിഎസിന് മുന്നിൽ ഹാജരാകണം എന്നാവശ്യപ്പെടുന്ന നോട്ടീസിൽ, ഹാജരാകാത്തത് ശിക്ഷാ നടപടികൾക്ക് കാരണമായേക്കാം എന്ന മുന്നറിയിപ്പും ഉണ്ട്. അതേസമയം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ പദ്ധതിയില്ല എന്ന നിലപാടിലാണ് മനാഫ്