< Back
Kerala
ധീരജ് വധക്കേസ്; മുഖ്യ പ്രതി നിഖിലുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി
Kerala

ധീരജ് വധക്കേസ്; മുഖ്യ പ്രതി നിഖിലുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

Web Desk
|
12 Jan 2022 9:11 AM IST

പരസ്പര ബന്ധമില്ലാത്ത മൊഴികളാണ് കേസിന്റെ വിവിധ ഘട്ടങ്ങളിൽ പ്രതി നിഖിൽ പൊലീസിന് നൽകിയിട്ടുള്ളത്

ധീരജ് വധക്കേസിൽ മുഖ്യപ്രതി നിഖിൽ പൈലിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാൽ ആയുധം പൊലീസിന് കണ്ടെത്താനായിട്ടില്ല. ധീരജിനെ കൊലപ്പെടുത്തിയതിന് ശേഷം കളക്ട്രേറ്റ് പരിസരത്ത് കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൊലീസിന് മൊഴി നൽകിയിരുന്നത്. അൽപ്പ സമയത്തിനകം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്.

പരസ്പര ബന്ധമില്ലാത്ത മൊഴികളാണ് കേസിന്റെ വിവിധ ഘട്ടങ്ങളിൽ പ്രതി നിഖിൽ പൊലീസിന് നൽകിയിട്ടുള്ളത്. ഇപ്പോൾ പ്രതി നിഖിലുമായി ഇടുക്കി പോലീസ് സ്‌റ്റേഷനിലേക്ക് തന്നെ അന്വേഷണ സംഘം തിരിച്ചെത്തിയിരിക്കുകയാണ്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കും.

Similar Posts