< Back
Kerala
ധീരജ് വധേേക്കസ്; പ്രതികളെ കോടതിയിൽ ഹാജരാക്കി
Kerala

ധീരജ് വധേേക്കസ്; പ്രതികളെ കോടതിയിൽ ഹാജരാക്കി

Web Desk
|
22 Jan 2022 4:54 PM IST

എസ്എഫ്‌ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് പോലീസ് എഫ്.ഐ.ആർ

ധീരജ് വധക്കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കി. പിന്നീട് ഇവരെ പീരുമേട് ജയിലിലേക്ക് മാറ്റി. അതേസമയം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് സമർപ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഒന്നാം പ്രതി നിഖിൽ പൈലി ,നാലാം പ്രതി നിതിൻ ലൂക്കോസ്, ആറാം പ്രതി സോയി മോൻ സണ്ണി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു.

എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് പോലീസ് എഫ്.ഐ.ആർ. എന്നാൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പെട്ടെന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ധീരജിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ടാലറിയാവുന്ന നാല് പേരെ പോലീസിന്റെ പ്രതിപ്പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നു.

Similar Posts