< Back
Kerala

Kerala
ധീരജിന്റെ കൊലപാതകം: റിപ്പോർട്ട് തേടി സാങ്കേതിക സർവകലാശാല
|10 Jan 2022 4:31 PM IST
കോളജിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടർനടപടികൾ നിർത്തിവെക്കാനും സർവകലാശാല നിർദേശിച്ചു.
ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രിൻസിപ്പലിനോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, അക്കാഡമിക് ഡീൻ ഡോ സാദിഖ്, സിൻഡിക്കേറ്റ് അംഗങ്ങളായ സഞ്ജീവ് ജി, ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരടങ്ങുന്ന സർവകലാശാലാ ഉന്നതാധികാരികളുടെ സംഘം കോളജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
കോളജിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടർനടപടികൾ നിർത്തിവെക്കാനും സർവകലാശാല നിർദേശിച്ചു.
Summary : Dheeraj's murder: University of Technology seeks report