< Back
Kerala
ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി
Kerala

ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി

ബിന്‍സി ദേവസ്യ
|
23 Jan 2023 11:05 PM IST

ധോണിയിൽ ഏറെ നാൾ ഭീതിവിതച്ച പി.ടി7 കാട്ടാനയെ കഴിഞ്ഞ ദിവസം പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും ആന ഇറങ്ങിയത്

പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. ചോലോട് ഭാഗത്താണ് ആനയിറങ്ങിയത്. ധോണിയിൽ ഏറെ നാൾ ഭീതിവിതച്ച പിടി7 കാട്ടാനയെ കഴിഞ്ഞ ദിവസം പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും ആന ഇറങ്ങിയത്. പിടി7 നൊപ്പം ഉണ്ടായിരുന്ന മോഴയാനയാണ് ഇറങ്ങിയെതെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. തെങ്ങ് ഉള്‍പ്പടെ വ്യാപക കൃഷി നാശമുണ്ടാക്കിയ ആനയെ വനത്തിലേക്ക് കയറ്റി വിട്ടു.

രാത്രി എട്ടരയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്. നാട്ടുകാരുടെയും വനം വകുപ്പിന്‍റെയും കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായാണ് ആനയെ കാടു കയറ്റിയത്. പിടി7 നെ തുരത്തിയിട്ടും ആന ശല്യം ഒഴിയാത്തതിന്‍റെ ആശങ്കയിലാണ് നാട്ടുകാർ.

Similar Posts