< Back
Kerala

ധോണി
Kerala
'ധോണി' ആനക്ക് വെടിയേറ്റ സംഭവം; അന്വേഷണം ദുഷ്‌കരമെന്ന് വനംവകുപ്പ്
|27 Jan 2023 10:14 AM IST
മുറിവുകളുടെ കാലപ്പഴക്കം കണ്ടെത്തുക പ്രയാസമാണെന്നും വനം വകുപ്പ് അറിയിച്ചു
പാലക്കാട്: ധോണിയുടെ (പി.ടി 7) ശരീരത്തിൽ നിന്നും പെല്ലറ്റിൻ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ദുഷ്ക്കരമെന്ന് വനം വകുപ്പ്. മുറിവുകളുടെ കാലപ്പഴക്കം കണ്ടെത്തുക പ്രയാസമാണെന്നും വനം വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിൽ നിന്നു വെടിയേറ്റതാകാമെന്ന സാധ്യത വനം വകുപ്പ് തള്ളികളയുന്നില്ല. ലൈസൻസ് ഇല്ലാത്ത തോക്കുകളായതിനാൽ തോക്കിനെയോ ഉടമയെയോ കണ്ടെത്തുന്നത് ദുഷ്കരമാണെന്ന് വനം വകുപ്പ് പറഞ്ഞു.