< Back
Kerala
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആശുപത്രികളിൽ  സന്ദർശനം നടത്താറുണ്ട്; മന്ത്രി വീണാജോര്‍ജിനെ  പുകഴ്ത്തി ആരോഗ്യവകുപ്പ് ഡയറക്ടർ
Kerala

'കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആശുപത്രികളിൽ സന്ദർശനം നടത്താറുണ്ട്'; മന്ത്രി വീണാജോര്‍ജിനെ പുകഴ്ത്തി ആരോഗ്യവകുപ്പ് ഡയറക്ടർ

Web Desk
|
6 July 2025 1:31 PM IST

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പുകഴ്ത്തി മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ സരിത ശിവരാമൻ രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ സരിത ശിവരാമൻ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പുകഴ്ത്തി രംഗത്ത് വന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ പുകഴ്ത്തി ഇപ്പോഴത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീനയും രംഗത്ത്.

രോഗ്യമന്ത്രി വീണാ ജോർജിന്‍റെ പ്രവർത്തനത്തിന് പൂർണ്ണപിന്തുണ അറിയിക്കുകയാണ് ഡയറക്ടർ ഡോ. കെ ജെ റീന. ആരോഗ്യരംഗത്ത് ആശുപത്രികളുടെ വികസനകാര്യത്തിലും പൊതുജനാരോഗ്യ കാര്യത്തിലും സജീവമായി ഇടപെടുന്ന മന്ത്രിയാണ് വീണാ ജോർജെന്ന് ഡിഎച്ച്എസ് പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആശുപത്രികളിൽ മന്ത്രി സന്ദർശനം നടത്താറുണ്ട്. ആശുപത്രികളിലെ ടോയ്‌ലറ്റ് അടക്കം സന്ദർശിച്ച് എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് മന്ത്രി നിർദേശം നൽകും. ആരോഗ്യ മന്ത്രിയുടെ ഇടപെടൽ മുതൽക്കൂട്ടാണെന്നും ഡിഎച്ച്എസ് പറയുന്നു.

എല്ലാ മാസവും റിവ്യൂ മീറ്റിങ്ങുകൾ ചേർന്ന് വിലയിരുത്തലുകൾ നടത്തും. ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും മന്ത്രിയുടെ ഇടപെടൽ ശ്ലാഘനീയം എന്നും ഡിഎച്ച്എസ് പ്രശംസിച്ചു.

കഴിഞ്ഞദിവസം മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ കെ.കെ ശൈലജയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നിലവിൽ വിവാദങ്ങൾ തുടരുന്നതിനിടയാണ് ഉദ്യോഗസ്ഥരുടെ പുകഴ്ത്തലും പ്രശംസയും.


Similar Posts