< Back
Kerala
DHSE

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം

Kerala

ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്‍റെ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ; അധ്യാപകർ പ്രതിസന്ധിയിൽ

Web Desk
|
23 Feb 2024 6:56 AM IST

വിടുതൽ വാങ്ങിയ അധ്യാപകർക്ക് പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കാനോ നിലവിലെ സ്ഥാപനത്തിൽ തുടരാനോ സാധിക്കില്ല

കോഴിക്കോട്: ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്‍റെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതോടെ അധ്യാപകർ പ്രതിസന്ധിയിൽ. വിടുതൽ വാങ്ങിയ അധ്യാപകർക്ക് പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കാനോ നിലവിലെ സ്ഥാപനത്തിൽ തുടരാനോ സാധിക്കില്ല. മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റം നടത്താനുള്ള സർക്കാർ ശ്രമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പ്രതിപക്ഷ സംഘടനകൾ.

ഫെബ്രുവരി 16 നാണ് ഹയർസെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് വന്നത്. ഉത്തരവ് പ്രകാരം സ്ഥലം മാറ്റം ലഭിച്ച അധ്യാപക‍ർ നിലവിലുള്ള സ്ഥാപനങ്ങളിൽ നിന്ന് വിടുതൽ വാങ്ങുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉത്തരവെന്ന് കാണിച്ച് അധ്യാപകർ നൽകിയ പരാതി പരിഗണിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കുകയായിരുന്നു. നേരത്തെ വിടുതൽ നേടിയ അധ്യാപകരാണ് പ്രതിസന്ധിയിലായത്.

ഭരണാനുകൂല അധ്യാപക സംഘടനകളുടെ ഇടപെടലിനെ തുടർന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിച്ചതാണ് അധ്യാപകരെ പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.



Related Tags :
Similar Posts