< Back
Kerala

Kerala
സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല; സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്ന് ഉമർ ഫൈസി
|5 Jun 2024 11:30 AM IST
ആർക്ക് വോട്ട് ചെയ്താലും ഇൻഡ്യാ മുന്നണി വിജയിക്കണമെന്നാണ് പറഞ്ഞതെന്ന് ഉമർ ഫൈസി വ്യക്തമാക്കി.
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ഉമർ ഫൈസി മുക്കം. ആർക്ക് വോട്ട് ചെയ്താലും ഇൻഡ്യാ മുന്നണി വിജയിക്കണമെന്നാണ് പറഞ്ഞത്. സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉമർ ഫൈസി ലീഗിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സമസ്തക്കെതിരെ പ്രവർത്തിക്കുന്ന ആളാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടിരുന്നു. ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്തതടക്കം കെ.എസ് ഹംസ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.