< Back
Kerala
പൊലീസുകാർ കൂട്ടു നിന്നത് കൊണ്ടല്ലേ മോൻസൻ ഈ വിധം വളർന്നത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Kerala

പൊലീസുകാർ കൂട്ടു നിന്നത് കൊണ്ടല്ലേ മോൻസൻ ഈ വിധം വളർന്നത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Web Desk
|
28 Jan 2022 3:22 PM IST

പൊലീസുകാർക്ക് എങ്ങനെ ചങ്ങാത്തം ഉണ്ടായെന്നു അന്വേഷിക്കേണ്ടേ എന്നും കോടതി ചോദിച്ചു

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസുകാർ കൂട്ടു നിന്നത് കൊണ്ടല്ലേ മോൻസൻ ഈ വിധം വളർന്നതെന്ന് കോടതി ചോദിച്ചു.പൊലീസുകാർക്ക് എങ്ങനെ ചങ്ങാത്തം ഉണ്ടായെന്നു അന്വേഷിക്കേണ്ടേ എന്നും കോടതി ചോദിച്ചു.

കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ നൽകാൻ ഇ ഡി സാവകാശം തേടി. കേസിനു വിദേശ ബന്ധം ഒന്നും കണ്ടെത്താൻ ആയില്ല എന്ന് കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പിൽ അനിത പുല്ലയിലിനു പങ്ക് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം കേസിൽ സസ്‌പെൻഡ് ചെയ്ത ഐജിക്ക് എതിരായ ആരോപണം എന്താണെന്നു കോടതി ചോദിച്ചു. മോൻസനുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ ഇടപെട്ടു എന്നതാണ് കുറ്റമെന്നും, കേസിനു വിദേശ ബന്ധം ഒന്നും കണ്ടെത്താൻ ആയില്ല എന്നും സർക്കാർ കോടതിയെ അറിയിച്ചു.


Similar Posts