< Back
Kerala

Kerala
ഭിന്നശേഷിക്കാരിയെ മാതാവ് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി
|21 Dec 2023 4:12 PM IST
ഈമാസം 19 മുതൽ എട്ടുവയസ്സുകാരിയെയും മാതാവിനെയും കാണാനില്ലായിരുന്നു
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ എട്ടു വയസുകാരിയെ മാതാവ് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്‌കയെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ തള്ളിയിട്ടു കൊലപ്പെടുത്തിയത്. ഈമാസം 19 മുതൽ മിനിയെയും മകളെയും കാണാനില്ലായിരുന്നു. തുടർന്ന് ചിറയിൻകീഴ് പൊലീസിലും പരാതി കൊടുക്കുകയും സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തുകയും ചെയ്തിരുന്നു
ഇന്ന് രാവിലെ കുട്ടിയുടെ മാതാവ് മിനി ചിറയിൻകീഴ് പൊലീസിൽ കീഴടങ്ങുകയും മകളെ കിണറ്റിൽ തള്ളിയിട്ട വിവരം പൊലീസിനോട് പറയുകയും ചെയ്തു. കാണാതായ അന്ന് തന്നെ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് അമ്മയുടെ മൊഴി. പൊലീസ് പരിശോധിച്ചപ്പോൾ വീട്ടിലെ കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്മയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.