< Back
Kerala
വിഴിഞ്ഞം ഡിപ്പോയുടെ ശോചനീയാവസ്ഥ; ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും:  സി.എം.ഡി
Kerala

വിഴിഞ്ഞം ഡിപ്പോയുടെ ശോചനീയാവസ്ഥ; ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും: സി.എം.ഡി

Web Desk
|
30 Jun 2024 4:11 PM IST

നടപടി മീഡിയാവൺ വാർത്തയ്ക്ക് പിന്നാലെ

തിരുവനന്തപുരം: വിഴിഞ്ഞം ഡിപ്പോയുടെ ശോചനീയാവസ്ഥ എത്രയും വേ​ഗം പരിഹരിക്കുമെന്ന് കെ.എസ്.ആർ.ടി.സി സിഎംഡി പ്രമോജ് ശങ്കർ. ഡിപ്പോയിലെ കുഴികൾ അടയ്ക്കാനും ജലദൗർലഭ്യം പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുമെന്ന് പ്രമോജ് ശങ്കർ പറഞ്ഞു.

ഡിപ്പോയുടെ ശോചനീയാവസ്ഥ നേരിട്ട് കണ്ടു മനസിലാക്കിയ ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഡിപ്പോയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.ഇ.എസ്. യൂണിയൻ്റെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. വിഴിഞ്ഞം ഡിപ്പോയുടെ ശോചനീയാവസ്ഥയെ കുറിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കെ.എസ്.ആർ.ടി.സി സിഎംഡി സ്ഥലം നേരിട്ട് സന്ദർശിച്ച് നടപടി സ്വീകരിച്ചത്.

Similar Posts