< Back
Kerala

Kerala
'മനസ്സിൽ നിന്ന് പേര് വെട്ടാൻ സമയമായില്ല, ദിലീപ് കുറ്റാരോപിതൻ മാത്രം: രഞ്ജിത്
|17 July 2022 10:52 AM IST
ഫിയോക് വേദിയിൽ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായെന്നും രഞ്ജിത്
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റാരോപിതൻ മാത്രമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. കുറ്റവാളിയെന്ന് കോടതി വിധിച്ചാൽ മനസ്സിൽ നിന്ന് ഏറെ പ്രയാസത്തോടെ വേദനയോടെ ദിലീപിനെ വെട്ടും. ഇപ്പോൾ അത് ചെയ്യില്ല.
ഫിയോക് വേദിയിൽ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായാണ്. സംഘടനാ ചെയർമാൻ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. മീഡിയവൺ എഡിറ്റോറിയലാണ് ചലച്ചിത്ര അക്കാദമി ചെയർമാന്റെ പ്രതികരണം.