< Back
Kerala

Kerala
വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ
|16 May 2022 8:59 PM IST
ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ. ആലുവ പോലിസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നു.
തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരതാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.