< Back
Kerala

Kerala
അതിജീവിതയ്‌ക്കെതിരേയും മഞ്ജു വാര്യർക്കെതിരെയും ആരോപണങ്ങളുമായി ദിലീപ് സുപ്രീം കോടതിയിൽ
|29 July 2022 7:37 PM IST
അതിജീവിതയ്ക്ക് ഡിജിപി റാങ്കിലെ ഉന്നത ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും ഹരജിയിൽ ആരോപണം.
നടിയെ ആക്രമിച്ച കേസിൽ ഹരജിയുമായി നടൻ ദിലീപ് സുപ്രീംകോടതിയിൽ. വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
അതിജീവിതയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളാണ് ഹരജിയിൽ ദിലീപ് ഉന്നയിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് ഡിജിപി റാങ്കിലെ ഉന്നത ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും ഹരജിയിൽ ആരോപണം.
ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരേയും ഹരജിയിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നു ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടു. വിചാരണ കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ പുതിയ ആരോപണം ഉയർത്തി വിചാരണ നീട്ടികൊണ്ട് പോകുന്നതായും ഹരജിയിൽ പറയുന്നു. തുടരന്വേഷണ റിപ്പോർട്ട് ഉപയോഗിക്കുന്നത് തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാണ് പിന്നിലെന്നു ഹരജിയിൽ പറയുന്നുണ്ട്.