< Back
Kerala
നടിയെ ആക്രമിച്ച കേസിൽ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകും
Kerala

നടിയെ ആക്രമിച്ച കേസിൽ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകും

Web Desk
|
10 Jan 2022 1:10 PM IST

കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ്

പുതിയ കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകും. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും അപേക്ഷ നൽകും. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 29 ന് ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു.

അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു.കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് യോഗം നടക്കുന്നത്. എ.ഡി.ജി.പി എസ് ശ്രീജിത്ത്, ക്രൈംബ്രാഞ്ച് ഐ.ജി കെ.പി ഫിലിപ്പ്, എസ്.പി മോഹനചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Similar Posts