< Back
Kerala
dileep

ദിലീപ്

Kerala

മറ്റാർക്കും പരാതി ഇല്ലല്ലോ? അതിജീവിതയുടെ വാദം മാറ്റണമെന്ന ദീലീപിന്‍റെ ഹരജി തള്ളി

Web Desk
|
21 Aug 2023 12:13 PM IST

അതിജീവിതയുടെ ഹരജി വിധിപറയാൻ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നത് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന അതിജീവിതയുടെ വാദം മാറ്റണമെന്ന ദീലീപിന്‍റെ ആവശ്യം കോടതി തള്ളി. അന്വേഷണം വേണം എന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. അതിജീവിതയുടെ ഹരജി വിധിപറയാൻ മാറ്റി.

അതിജീവിതയുടെ ഹരജിയുടെ ഉദ്ദേശം കേസിൽ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണെന്നും സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തിയെന്നും ​​ദിലീപ് പറഞ്ഞു. ഹർജിയിൽ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസില്‍ എഫ്എസ്എല്‍ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്‍റെ കാരണം സീൽഡ് കവറിൽ ഹാജരാക്കാം എന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഹരജിക്കാരിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്‍റെ വാദം. ഈ നീക്കത്തെ പ്രോസിക്യൂഷൻ പിന്തുണയ്ക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെടുന്നതിലെ ആശങ്ക എന്തിനാണെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് സർക്കാർ നിലപാട്.



Similar Posts