< Back
Kerala
പാലക്കാട് കേന്ദ്രീകരിച്ച് വൻ ദിനാർ തട്ടിപ്പ് സംഘം; ആറു മാസത്തിനിടെ നടന്നത് 12 ലക്ഷത്തിന്റെ തട്ടിപ്പ്
Kerala

പാലക്കാട് കേന്ദ്രീകരിച്ച് വൻ ദിനാർ തട്ടിപ്പ് സംഘം; ആറു മാസത്തിനിടെ നടന്നത് 12 ലക്ഷത്തിന്റെ തട്ടിപ്പ്

Web Desk
|
24 March 2022 7:13 PM IST

പശ്ചിമ ബംഗാൾ സ്വദേശികളായ ആറുപേരാണ് അറസ്റ്റിലായത്. ഇവർക്ക് ബംഗാൾ കേന്ദ്രീകരിച്ച് തട്ടിപ്പിന് പ്രത്യേക പരിശീലനം നൽകിയതായും റിപ്പോർട്ടുണ്ട്.

പാലക്കാട് കേന്ദ്രീകരിച്ച് ദീനാർ തട്ടിപ്പ് നടത്തുന്ന സംഘം അറസ്റ്റിൽ. മുൻ ഗൾഫുകാരായ വ്യാപാരികളെ ലക്ഷ്യമിട്ടാണ് ഇവർ പ്രധാനമായും തട്ടിപ്പ് നടത്തുന്നത്. വ്യാപാരികളെ സമീപിച്ച് ദിനാറിന് പകരം ഇന്ത്യൻ രൂപ വാങ്ങുകയാണ് ഇവർ ചെയ്യുന്നത്. ആദ്യം ചെറിയ ഇടപാട് നടത്തി വിശ്വാസം വരുത്തിയ ശേഷം കൂടുതൽ ദിനാർ കൈവശമുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വഞ്ചിക്കുകയാണ് ചെയ്യുന്നത്.

പണം നൽകാത്തവരുടെ കയ്യിൽ നിന്ന് പണം തട്ടിപ്പറിയ്ക്കുന്നതായും പരാതിയുണ്ട്. പശ്ചിമ ബംഗാൾ സ്വദേശികളായ ആറുപേരാണ് അറസ്റ്റിലായത്. ഇവർക്ക് ബംഗാൾ കേന്ദ്രീകരിച്ച് തട്ടിപ്പിന് പ്രത്യേക പരിശീലനം നൽകിയതായും റിപ്പോർട്ടുണ്ട്.

Related Tags :
Similar Posts