< Back
Kerala
നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു
Kerala

നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു

Web Desk
|
31 Dec 2021 7:46 PM IST

27 വര്‍ഷമായി അമച്വര്‍ പ്രൊഫഷണല്‍ നാടക രംഗത്തും, സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്നു

പ്രമുഖ നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവഡിനു പിന്നാലേ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് പക്ഷാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇന്നുച്ചക്കാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ടി ധനസമാഹരണക്കൂട്ടായ്മ രൂപീകരിച്ചിരുന്നു.

1994 മുതല്‍ കലാ രംഗലാരംഗത്ത് പ്രവര്‍ത്തിച്ചുവന്ന ദിനേശ് കുറ്റിയില്‍ 27 വര്‍ഷമായി അമച്വര്‍ പ്രൊഫഷണല്‍ നാടക രംഗത്തും, സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്നു. ജില്ലാ സംസ്ഥാന യുവജനോത്സവങ്ങളിലും കലോത്സവങ്ങളിലും നിരവധി തവണ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയും,മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്ത അദ്ദേഹം നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

Similar Posts