< Back
Kerala

Kerala
വേഫറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ച്: ദിനിൽ ബാബു കസ്റ്റഡിയിൽ
|2 Dec 2025 7:14 PM IST
കഴിഞ്ഞ മാസമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കൊച്ചി: നടൻ ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ച് നടത്തിയ കേസിൽ അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു കസ്റ്റഡിയിൽ. എറണാകുളം സൗത്ത് പൊലീസാണ് ദിനിലിനെ കസ്റ്റഡിയിലെടുത്തത്.
വേഫറർ ഫിലിംസിന്റെ പേര് പറഞ്ഞ് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന്, ഒളിവിലായിരുന്ന ദിനിലിനെ എറണാകുളത്തെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.