< Back
Kerala

Kerala
വിവാഹവാഗ്ദാനം നല്‍കി പീഡനം; സംവിധായകന്‍ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
|7 March 2022 8:18 AM IST
2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത സംവിധായകൻ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സൈറ്റിൽ നിന്നാണ് ലിജു കൃഷ്ണനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ലിജുവിന്‍റെ ആദ്യചിത്രമാണ് പടവെട്ട്. ചിത്രത്തിന്‍റെ തിരക്കഥയും ലിജു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രീകരണത്തിനിടയില്‍ വച്ചാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. ഇതേതുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. നിവിന്‍ പോളി, മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.