< Back
Kerala
Director Rohith VS supports RG Wayanadan
Kerala

'കുംഭമേള സന്യാസികളുടെ കയ്യിലുള്ള അത്ര കഞ്ചാവൊന്നും അവന്റെ കയ്യിൽ കാണില്ല'; കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാനെ പിന്തുണച്ച് സംവിധായകൻ രോഹിത് വി.എസ്

Web Desk
|
10 March 2025 8:16 PM IST

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് ആർ.ജി വയനാടൻ എന്നും രോഹിത് കുറിച്ചു.

കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാൻ ആർ.ജി വയനാടനെ പിന്തുണച്ച് സംവിധായകൻ രോഹിത് വി.എസ്. കഞ്ചാവ് ഉപയോഗിക്കുമെങ്കിലും വയനാടൻ പ്രശ്‌നക്കാരനല്ല എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രോഹിത്തിന്റെ വെളിപ്പെടുത്തൽ. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് ആർ.ജി വയനാടൻ എന്നും രോഹിത് കുറിച്ചു.

'അതെ, അവൻ വലിക്കാറുണ്ട് പക്ഷെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ ഒരാളാണ് അവൻ. കുംഭമേള സന്യാസികളുടെ കയ്യിലുള്ള അത്ര കഞ്ചാവൊന്നും അവന്റെ കയ്യിലില്ല. ഒരു മയത്തിലൊക്കെ...'-രോഹിത് കുറിച്ചു.



കള, ഇബ്‌ലിസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി.എസ്. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് രഞ്ജിത് ഗോപിനാഥൻ എന്ന ആർ.ജി വയനാടനെ എക്‌സൈസ് സംഘം പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.

Similar Posts