< Back
Kerala
നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം
Kerala

നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം

Web Desk
|
9 Sept 2025 10:00 AM IST

2022ലും നടി സമാനമായ പരാതി സനല്‍കുമാറിന് എതിരെ നല്‍കിയിരുന്നു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയെ അപമാനിച്ചെന്ന പരാതിയിലാണ് സനല്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് സംവിധായകനെ കോടതിയില്‍ ഹാജരാക്കിയത്. സനല്‍കുമാര്‍ ശശിധരന്റെ മൊബൈല്‍ ഫോണ്‍ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

അമേരിക്കയില്‍ നിന്നും മടങ്ങി വരും വഴി മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച സനല്‍കുമാറിനെ ഇന്നലെ രാത്രിയാണ് എളമക്കര എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ എത്തിച്ചത്.

വൈദ്യ പരിശോധനയ്ക്ക് ശേഷം സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സനല്‍കുമാര്‍ ശശിധരനെതിരെ നടി നല്‍കിയിട്ടുള്ളത്. 2022ലും നടി സമാനമായ പരാതി ഇയാള്‍ക്കെതിരെ നല്‍കിയിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് പുതിയ കേസ്.

Similar Posts