< Back
Kerala
രജിസ്ട്രാറുടെ മുറി ഡയറക്ടർ ഒഴിപ്പിച്ചു; കാലിക്കറ്റ് എൻഐടിയിൽ രജിസ്ട്രാറും ഡയറക്ടറും തമ്മിൽ പോര്
Kerala

രജിസ്ട്രാറുടെ മുറി ഡയറക്ടർ ഒഴിപ്പിച്ചു; കാലിക്കറ്റ് എൻഐടിയിൽ രജിസ്ട്രാറും ഡയറക്ടറും തമ്മിൽ പോര്

Web Desk
|
28 May 2025 11:46 AM IST

പണവും രേഖകളും നഷ്ടപ്പെട്ടെന്ന് കാണിച്ച് രജിസ്ട്രാര്‍ പരാതി നല്‍കി

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ ഡയറക്ടറും രജിസ്ട്രാറും തമ്മിൽ പോര്.രജിസ്ട്രാറുടെ മുറി ഡയറക്ടർ ഒഴിപ്പിച്ചു.പിന്നാലെ ഡയറക്‌ടർക്കെതിരെ രജിസ്ട്രാർ പൊലീസിൽ പരാതി നൽകി.റൂമിൽ നിന്ന് പണവും രേഖകളും നഷ്ടപ്പെട്ടുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

രജിസ്ട്രാര്‍ ഈമാസം 19 മുതല്‍ 23 വരെ അവധിയിലായിരുന്നു.ഈ സമയത്ത് ഡയറക്ടര്‍ മുറിയില്‍കയറി ക്രെഡിറ്റ് കാര്‍ഡും രേഖകളും ആയിരം രൂപയും കൊണ്ടുപോയെന്നാണ് പരാതി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും ഡിജിപ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡയറക്ടറുടെ പേര് പരാമര്‍ശിക്കാതെ എന്‍ഐടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന് മാത്രമാണ് പരാതിയില്‍ പറയുന്നത്.


Similar Posts