< Back
Kerala
കൊച്ചി മെട്രോ
Kerala

കൊച്ചി മെട്രോക്കെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയാ കേസെടുത്തു

Web Desk
|
26 Oct 2023 10:44 AM IST

കലൂർ കടവന്ത്ര റോഡിലെ നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാത്തതിലും കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നതിനുമാണ് കേസെടുത്തത്

കൊച്ചി: മെട്രോക്കെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാത്തതിലും കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നതിനുമാണ് കേസെടുത്തത്. കലൂർ കടവന്ത്ര റോഡിലെ നടപ്പാത നിർമാണത്തിലെ അശാസ്ത്രീയത മീഡിയവൺ വാർത്തയാക്കിയിരുന്നു.

ഭിന്നശേഷിക്കാർക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ച്ചായിരുന്നു നടപ്പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനം. തുടക്കത്തിൽ തന്നെ ഭിന്നശേഷി സൗഹൃദമാണെന്ന് കെ.എം.ആർ.എൽ പറഞ്ഞിരുന്നു. ഇതുപ്രകാരം നടപ്പാതയിൽ ഭിന്നശേഷി സൗഹൃദ ടൈലുകൾ പാകിയിരുന്നു. ഈ ടൈലുകളെ ആശ്രയിച്ച് മുന്നോട്ടുപോയിരുന്ന കാഴ്ചാ പരിമിയുള്ള ആളുകളെ ബുദ്ധിമുട്ടാക്കുന്ന നിലയിലായിരുന്നു നടപ്പാതയിലെ പോസ്റ്റുകൾ.

Watch Video Report


Related Tags :
Similar Posts