< Back
Kerala

Kerala
രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും കാസർകോട്ടെ കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമാവുന്നു
|31 Aug 2021 10:15 AM IST
ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ എം.പി നടത്തിയ പരാമർശത്തിനെതിരെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും കാസർകോട്ടെ കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമാവുന്നു. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ എം.പി നടത്തിയ പരാമർശത്തിനെതിരെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി.
ഡി.സി.സി പ്രസിഡന്റ്, മുൻ ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കൺവീനർ എന്നിവരടക്കം 23 നേതാക്കൾ ഒപ്പുവെച്ച പരാതിയാണ് കെ.പി.സി.സിക്ക് നൽകിയത്. ജില്ലയിലെ കോൺഗ്രസ് നേതാക്കൾ നാളെ യോഗം ചേരും.
More to watch