< Back
Kerala

Kerala
ഉരുൾദുരന്തം: ചാലിയാറിൽ ഒരു മൃതദേഹംകൂടി ലഭിച്ചു
|11 Aug 2024 9:50 PM IST
അട്ടമലയിൽ നിന്ന് ലഭിച്ച അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിന് അയക്കും
മലപ്പുറം: ചാലിയാർ പുഴയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചക്കുറ്റി കടവിന് സമീപത്തു നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. അട്ടമലയിൽ നിന്ന് തിരച്ചിലിനിടെ ലഭിച്ച അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിന് അയക്കും. ഇതിനു ശേഷമേ അസ്ഥികൂടം മനുഷ്യന്റേതാണോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളു.
അതേസമയം രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്തെന്ന് വിവിധ സേന വിഭാഗങ്ങൾ അറിയിച്ചെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധനക്കയച്ച 90ലധികം ഡി.എൻ.എ സാമ്പിളുകളുടെ ഫലം നാളെ മുതൽ കിട്ടി തുടങ്ങും.ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി ചാലിയാറിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിൽ നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.