കെപിസിസിയിൽ അഴിച്ചുപണി; കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റും
|രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചു
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി കെപിസിസി അഴിച്ചു പണിയാൻ തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റും. മാർച്ചിൽ പുതിയ അടുത്ത മാസം പുതിയ അധ്യക്ഷൻ തെരഞ്ഞെടുക്കുമെന്നാണ് വിവരം. അടൂർപ്രകാശ്, ബെന്നിബഹനാൻ, കെ.മുരളീധരൻ എന്നിവയുടെ പേരാണ് സജീവപരിഗണനയിൽ. ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ നിന്നും മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കാനാണ് സാധ്യത.
അഹമ്മദാബാദിൽ ഏപ്രിലിൽ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പായി കെപിസിസി പുനസംഘടിപ്പിക്കാനാണ് തീരുമാനം. കെ.സുധാകരനെ വിശ്വാസത്തിലെടുത്ത് കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. സംഘടനയിൽ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം കനഗൊലു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചു. മുല്ലപ്പള്ളി, വി.എം സുധീരൻ, കെ. സുധാകരൻ എന്നിവർ ഒരേ സമുദായത്തിൽ നിന്നുള്ളവരാണെങ്കിലും, തിരുവിതാംകൂറിലേയും സമുദായസംഘടനയുടേയും പിൻബലം ഇവർക്കില്ലെന്ന് അടൂർപ്രകാശ് വാദിക്കുന്നു.
അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ് ആവശ്യം ഉന്നയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുനഖാർഗെ കൈയൊഴിഞ്ഞു. രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, കെസി വേണുഗോപാൽ എന്നിവർ ശ്രദ്ധപുലർത്തുന്ന മണ്ഡലമായതിൽ ഇക്കാര്യത്തിൽ കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഖാർഗെ. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കൾക്കിടയിലെ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും
വാർത്ത കാണാം: