< Back
Kerala
പാർട്ടിവിരുദ്ധ പ്രവർത്തനം; കണ്ണൂരിൽ ലീഗ് ജില്ലാ സെക്രട്ടറിമാർക്കെതിരെ അച്ചടക്ക നടപടി
Kerala

പാർട്ടിവിരുദ്ധ പ്രവർത്തനം; കണ്ണൂരിൽ ലീഗ് ജില്ലാ സെക്രട്ടറിമാർക്കെതിരെ അച്ചടക്ക നടപടി

Web Desk
|
20 Aug 2022 10:03 AM IST

ജില്ലാ സെക്രട്ടറിമാരായ കെ.പി താഹിർ, എം.പി.എ റഹീം എന്നിവരെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കി.

കണ്ണൂരിൽ ലീഗ് ജില്ലാ സെക്രട്ടറിമാർക്കെതിരെ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിമാരായ കെ.പി താഹിർ, എം.പി എ റഹീം എന്നിവരെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ ആണ് നടപടി.

ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തു. മുസ്ലിം സാംസ്കാരിക വേദി എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ പേരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവർക്കുമെതിരെ നേതൃത്വം നടപടി എടുത്തത്.

Similar Posts