< Back
Kerala

Kerala
സിപിഎം നേതാക്കളിലും പ്രവർത്തകരിലും അതൃപ്തിയുണ്ട്; അതിന്റെ തെളിവാണ് ഇ.പിയുടെ പുസ്തകം: വി.ഡി സതീശൻ
|13 Nov 2024 4:08 PM IST
സിപിഎമ്മില്‍ കലാപമാണെന്ന് വി. ഡി സതീശന്‍ പറഞ്ഞു
പാലക്കാട്: രണ്ടാം പിണറായി സർക്കാരിനെക്കുറിച്ച് സിപിഎം നേതാക്കളിലും പ്രവർത്തകരിലും അതൃപ്തിയുണ്ടെന്നും അതിന്റെ തെളിവാണ് ഇ.പിയുടെ പുസ്തകമെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. വലിയൊരു വിഭാഗം സഖാക്കൾ സർക്കാരിന് എതിരാണെന്നും ഇ. പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വാർത്തകൾ അദ്ദേഹം നിഷേധിച്ചെങ്കിലും, അത് പിന്നീട് സ്ഥിരീകരിക്കുമെന്നും വി. ഡി സതീശൻ പറഞ്ഞു.
സിപിഎമ്മില്‍ കലാപമാണെന്നും പുസ്തകത്തിന്റെ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രണ്ടാം പിണറായി സർക്കാരിറിനോടുള്ള സിപിഎം പ്രവർത്തകരുടെ അഭിപ്രായമാണ് പുസ്തകത്തിലുള്ളത് എന്നും പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി സരിനെക്കുറിച്ചുള്ള ഇ. പി ജയരാജന്റെ വാക്കുകൾ വെളിവാക്കുന്നത് സിപിഎമ്മിലെ കലാപമാണ് എന്നും വി. ഡി സതീശൻ കൂട്ടിച്ചേർത്തു.