< Back
Kerala
ഓഗസ്റ്റ് 14ന് ചർച്ച ചെയ്യുക ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയം: പി.കെ നവാസ്‌
Kerala

'ഓഗസ്റ്റ് 14ന് ചർച്ച ചെയ്യുക ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയം': പി.കെ നവാസ്‌

Web Desk
|
12 Aug 2025 6:38 PM IST

''അർലേക്കർ ഒപ്പിട്ട് വിട്ട വാറോല വിദ്യാർത്ഥികൾ ഓഗസ്റ്റ് 14 ന് ചർച്ച ചെയ്യും. പക്ഷേ സംഘിചരിത്രമല്ല, യഥാർത്ഥ ചരിത്രം, RSS ന്റെ വിഭജന രാഷ്ട്രീയ ചരിത്രം''

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിട്ട വാറലോ വിദ്യാർഥികൾ ചർച്ച ചെയ്യുമെന്നും എന്നാലത് ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയ ചരിത്രമാകുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ർലേക്കർ ഒപ്പിട്ട് വിട്ട വാറോല വിദ്യാർത്ഥികൾ ഓഗസ്റ്റ് 14 ന് ചർച്ച ചെയ്യും. പക്ഷേ സംഘിചരിത്രമല്ല, യഥാർത്ഥ ചരിത്രം, RSS ന്റെ വിഭജന രാഷ്ട്രീയ ചരിത്രം..!

ഇന്ത്യൻ പതാക ഈ വിണ്ണിൽ പാറിക്കാൻ രക്തവും ജീവനും നൽകിയ ദേശാഭിമാനികളുടെ ചരിത്രം.

ഒറ്റിക്കൊടുത്തവരുടെയും ചെരിപ്പ് ന_യവരുടെയും ചരിത്രം.

കേരളം യഥാർത്ഥ ചരിത്രത്തെ പുനർവായന നടത്തും.

അതേസമയം ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവർണറുടെ ആഹ്വാനത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണ് നിർദേശമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. വിഭജന ഭീതി ദിനം ആചരിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് എസ്എഫ്ഐ നേതാക്കൾ പ്രതികരിച്ചു. പ്രതിഷേധങ്ങൾക്കിടെ ദിനാചരണം ആവശ്യപ്പെട്ട് കേരള- കണ്ണൂർ വി.സിമാർ കോളേജുകൾക്ക് കത്തയച്ചു.

Similar Posts