< Back
Kerala
ലീഗില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് എം.കെ മുനീര്‍
Kerala

ലീഗില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് എം.കെ മുനീര്‍

Web Desk
|
8 Aug 2021 11:22 AM IST

ചന്ദ്രികയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. അത് ലീഗ് നേതൃത്വം ഇടപെട്ട് പരിഹരിക്കും. ചന്ദ്രികയെ ഒരിക്കലും പാര്‍ട്ടി കൈവിടില്ല.

മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് യാതൊരു പോറലുമേറ്റിട്ടില്ല. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന യോഗം. നല്ല രീതിയാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നതെന്നും മുനീര്‍ പറഞ്ഞു.

ചന്ദ്രികയില്‍ ചില പ്രതിസന്ധികളുണ്ടെന്നത് വസ്തുതയാണ്. കോവിഡ് സാഹചര്യത്തില്‍ പല മാധ്യമസ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ട്. അതുപോലെ തന്നെയാണ് ചന്ദ്രികയുടെ കാര്യവും. അത് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി ഒരിക്കലും ചന്ദ്രികയെ കൈവിടില്ലെന്നും മുനീര്‍ വ്യക്തമാക്കി.

Similar Posts