< Back
Kerala
അനധികൃത സ്വത്ത് സമ്പാദനക്കേസ്; എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻചിറ്റ്
Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻചിറ്റ്

Web Desk
|
24 March 2025 10:18 PM IST

വിജിലൻസ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. പി.വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ്. വിജിലൻസ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി.

അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമര്‍പ്പിച്ചത്.

അതേസമയം സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി.വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

Watch Video Report


Similar Posts